വേനലിന് ആശ്വാസം നൽകികൊണ്ട് മാനത്ത് മഴമേഘങ്ങൾ അടിഞ്ഞുകൂടുമ്പോൾ മനസ്സിന് ഒരുആശ്ര്വാസമുന്ടായി പക്ഷേ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ പെയ്തു തുടങ്ങിയപ്പോൾ എല്ലാവർക്കും അത് ഒരു ആനന്ദത്തിന്റെ കുളിരേകി. കൂട്ടുകാര്‍ മഴത്തുള്ളികളെ ഏറ്റുവാങ്ങാനായി മുറ്റത്തേക്കിറങ്ങിനിൽക്കുന്നു. പെട്ടെന്നാണ് മഴക്ക് ശക്തി പ്രാപിച്ചത്. പതുക്കെ തുടങ്ങിയ മഴ കോരിച്ചൊരിയാൻ തുടങ്ങി. ഒപ്പം മിന്നലും ഇടിവെട്ടും. അതോടെ കൂട്ടുകാര്‍ വീട്ടിനകത്തേക്ക് കയറി. കാറ്റിനു നല്ല തണുപ്പായി. മഴച്ചാറലുകൾ കാറ്റിൽ വീട്ടിനകത്തേക്കും അടിച്ചുതുടങ്ങി. തുള്ളിക്കൊരുകുടം പേമാരി എന്ന കണക്കിൽ വേനൽമഴ തകർത്തുപെയ്യുകയാണ്. മുറ്റം മുഴുവൻ ഒരു കുഞ്ഞു പുഴപോലായി.
ഇനിയെന്താ പരിപാടി? ഞങ്ങള്‍ ഓരോത്തറായി ആലോചിച്ചു തുടങ്ങി. പഴയ നോട്ടുബുക്കിലെ താളുകളും പത്രത്താളുകളും കൊണ്ടുവന്ന് കടലാസുതോണി ഉണ്ടാക്കാൻ തുടങ്ങി. ഇനി മഴവെള്ളത്തിൽ തോണിയോട്ട മത്സരമാണ്. ഓരോരുത്തരായി മഴ കൂടുതൽ നനയാതെ അവരവരുടെ കടലാസുതോണി ഇറക്കിതുടങ്ങി. ഇതെല്ലാം കണ്ടുനിൽക്കാൻ ഉമ്മയും എല്ലാം ഒരു രസമല്ലേ.
മനസ്സിലേക്ക് ഓര്‍മ്മകളുടെ കളിവഞ്ചി ഇറക്കുന്ന മഴക്കാലം... മഴക്ക് എത്ര ഭാവങ്ങളാണ്.
കോരിച്ചൊരിയുന്ന മഴയുടെ സൗന്ദര്യം മനസ്സിനു കുളിരേകുമ്പോള്‍..
ഓർമ്മകളെ നമ്മുടെ ബാല്യത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന കാഴ്ചകൾ. ആസ്വദിക്കാം.
പഴയ ഓർമ്മകളെ തൊട്ടുണർത്താം.
ഓർമ്മകളെ പുതുക്കാനായി വെറുതെയെങ്കിലും കടലാസുതോണിയുണ്ടാക്കാം, ചുമ്മാ.

പഴയ ഓർമ്മകളെ തൊട്ടുണർത്താം.
മറുപടിഇല്ലാതാക്കൂഓർമ്മകളെ പുതുക്കാനായി വെറുതെയെങ്കിലും കടലാസുതോണിയുണ്ടാക്കാം, ചുമ്മാ...
നന്നായിരിക്കുന്നു.....